Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടുലക്ഷം അഭയാര്‍ത്ഥികള്‍ക്ക് ഭാരത പൗരത്വം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 11:16 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള രണ്ടുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് ഭാരതപൗരത്വം നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ 4,300 പേര്‍ക്ക് ഉടന്‍ പൗരത്വം ലഭിക്കും.പാക്കിസ്ഥാന്‍,എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു,സിഖ് വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വം നല്‍കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.

ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന ഹിന്ദുക്കളുടെ സ്വന്തംവീടാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ ആഭ്യന്തരമന്ത്രാലയം ഊര്‍ജ്ജിതമാക്കിയത്. ഭാരതത്തില്‍ നിലവിലുള്ള മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2014 മെയില്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ മധ്യപ്രദേശില്‍ കഴിയുന്ന 19,000 അഭയാര്‍ത്ഥികള്‍ക്ക് നീണ്ടകാലാവധിയുള്ള വിസ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. രാജസ്ഥാനില്‍ 11,000വും ഗുജറാത്തില്‍ 4000വും നീണ്ട കാലാവധിയുള്ള വിസകളും കേന്ദ്രം അനുവദിച്ചു. 2015 ഏപ്രിലില്‍ നീണ്ട വിസയ്‌ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകളും ഇതിനായി കൂടുതല്‍ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

കൊടുംക്രൂരതകള്‍ക്കിരയായി ഭാരതത്തിലേക്ക് വിസനേടി എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് ഇവിടെ സ്ഥിരതാമസമെന്ന സംവിധാനത്തിന്റെ ഭാഗമായാണ് നീണ്ടകാലാവധിയുള്ള വിസകളുടെ വിതരണം ഊര്‍ജ്ജിതമാക്കിയത്.

പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളുടെ 400 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലുള്ളത്. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ് അഭയാര്‍ത്ഥികളും കഴിയുന്നു. പഞ്ചാബ്,ദല്‍ഹി. ഛണ്ഡീഗട്ട് എന്നിവിടങ്ങളിലാണ് സിഖ് അഭയാര്‍ത്ഥി ക്യാമ്പുകളുള്ളത്.

മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും യാതനാപൂര്‍ണ്ണമായ ജീവിതമാണ് പൗരത്വമില്ലാത്തതുമൂലം ജനങ്ങള്‍ക്ക് നയിക്കേണ്ടിവരുന്നത്. പൗരത്വത്തിനായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്. കഴിഞ്ഞകാല കേന്ദ്രസര്‍ക്കാരുകള്‍ വിഷയത്തില്‍ കാണിച്ച അലംഭാവമാണ് അഭയാര്‍ത്ഥികളുടെ ജീവിതം നരകപൂര്‍ണ്ണമാക്കിയത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേവലം 1,023 പേര്‍ക്ക് മാത്രമാണ് ഭാരത പൗരത്വം നല്‍കിയത്.

അയല്‍രാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി നിലപാട് വ്യക്തമാക്കിയിരുന്നതാണ്. പാക്-ബംഗ്ലാദേശി അഭയാര്‍ത്ഥികളെ സ്വന്തം പൗരന്മാരെപ്പോലെ തന്നെ കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കുന്ന നടപടികളിലേക്ക് കടന്നതോടെ കൂടുതല്‍ അഭയാര്‍ത്ഥികള്‍ വിവിധ അയല്‍രാജ്യങ്ങളില്‍ നിന്നും ഭാരതത്തിലേക്ക് എത്തിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.