ശ്രീനഗര്‍: ഭാരതവിരുദ്ധ സെമിനാറിനെ പ്രതിരോധിക്കുന്നതിനായി ഹുറിയത്ത് കോണ്‍ഫറസന്‍സ് പാര്‍ട്ടി ചെയര്മാന് സയ്ദ് അലി ഷാ ഗിലാനി ഉള്‍പ്പടെയുള്ള നോതാക്കളെ വീട്ടുതടങ്കലിലാക്കി. ഗിലാനിയുടെ വീടിനെ അനൗദ്യോഗിക ജയിലാക്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. വീടിനുപുറത്തായി പോലീസിന്റെ കനത്ത് സുരക്ഷയും ഗിലാനിയെ സന്ദര്‍ശിക്കുന്നതിനും ഇവിടെ നിന്നും ആളുകള്‍ക്ക് പുറത്തുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് വക്താവ് അറിയിച്ചു.ഗിലാനിയെക്കൂടാതെ ഹുറിയത്ത് നേതാക്കളായ മുഹമ്മദ് അഷ്റഫ് സെഹ്റായ്, അയസ് അക്ബര്‍, രാജമെഹ്രാജ് ഉദ്ദിന്‍ എന്നിവരാണ് വീട്ടുതടങ്കലിലാണ് കഴിയുന്നത്.
സിഖ്, ക്രിസ്ത്യന്‍ സമുദായക്കാരിലെ വിഘടനവാദികളെ ഉള്‍ക്കൊള്ളിച്ച് ഞായറാഴ്ച ഭാരതവിരുദ്ധ സെമിനാര്‍ നടത്തുമെന്ന് ഹുറിയത് കോണ്‍ഫറന്‍സ് അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. ഇതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭാരതത്തിന്റെ സ്വേച്ഛാദിപത്യതത്തെ എങ്ങിനെ തടയാം എന്ന വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. ആകാലിദള്‍ നേതാവ് സിമ്രഞ്ജിത് സിങ് മന്, ദള്‍ ഖല്‍സ നേതാവ് ഖാന്വാര്പല് സിംങ്, നോട്ടപ്പുള്ളിയായ മനുഷ്യാവകാശ പ്രവര്ത്തകന് ഗൗതം നവ്ലഖയ്ക്കും മറ്റ് ക്രിസ്ത്യന്‍ സമുദായ പ്രതിനിധികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് ഭാരത വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് അറിയിച്ചു. രാജ്യത്തിനെതിരായിട്ടുള്ള ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ റാലികളും പ്രവര്‍ത്തനങ്ങളും ജമ്മു കശ്മീരിന്റെ മണ്ണില്‍ നടത്തില്ലെന്നും സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: