ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമായിരുന്ന ഷാലാ കൗള്‍ അന്തരിച്ചു.101 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭാര്യ കമലാ നെഹ്റുവിന്റെ സഹോദരന് കൈലാസ് നാഥ് കൗളായിരുന്നു ഭര്‍ത്താവ്. ഗൗതം കൗള്‍, വിക്രം കൗള്‍, ദീപാ കൗള്‍ എന്നിവര്‍ മക്കളാണ്.
അഞ്ചു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1980ലും 1991ലും കേന്ദ്രമന്ത്രിയായിരുന്നു ഷീലാ കൗള്‍. 1995മുതല്‍ ഒരു വര്‍ഷത്തേക്ക് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: