ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും വെടിവയ്പ്. കാശ്മീരിലെ സോപോര്‍ ജില്ലയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഗ്രാമീണന് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദിയായിരുന്ന മെഹ്രാജ് ഉദ് ദിന് ധര് ആണ് കൊല്ലപ്പെട്ടത്. ക്ലോസ് റേഞ്ചില്‍ നിന്നാണ് അഞ്ജാതന് വെടിയുതിര്‍ത്തെന്നും മെഹ്രാജ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
സോപോറില്‍ കഴിഞ്ഞ ആറു ദിവസത്തിനിടെ തീവ്രവാദികളായിരുന്നതോ വിഘടനപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരുന്നതോ ആയ മൂന്നാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. ജൂണ്‍ ഒന്‍പതിന് അഞ്ജാതന്റെ വെടിയേറ്റ് മുന്‍ തീവ്രവാദിയും ഗീലാനി നേതൃത്വം നല്കുന്ന ഹൂറിയത് കോണ്‍ഫറന്‍സ് പ്രവര്‍ത്തകനുമായിരുന്ന അല്‍താഫ് ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു.
ഇതിനു ശേഷം ജൂണ്‍ 12ന് ഇതേ പാര്‍ട്ടിയിലെ തന്നെ ഖുര്‍ദിഷ് അഹമ്മദ് എന്നയാളും അഞ്ജാതന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഈ മരണങ്ങളുടെയൊന്നും ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: