570. പാപപര്വതദംഭോളി – പാപാമാകുന്ന പര്‍വതത്തിനു വജ്രായുധമായവള്. ദേവേന്ദ്രന്റെ ആയുധമായ വജ്രമാണ് ദംഭോളി. പണ്ട് പര്‍വതങ്ങള്‍ക്കും ചിറകുണ്ടായിരുന്നുവത്രേ. അവ എവിടെയെങ്കിലും പറന്നിറങ്ങിയാല്‍ ആ പ്രദേശത്തുള്ള ജീവികളും ജലാശയങ്ങളും ഭവനങ്ങളുമെല്ലാം നശിക്കും. ഇന്ദ്രന് തന്റെ വജ്രംകൊണ്ട് പര്‍വതങ്ങളുടെ ചിറകുകള് വെട്ടിക്കളഞ്ഞ് അവയെ അചലങ്ങളാക്കി. പര്‍വതത്തിന്റെ ചിറകരിയാന്‍ സാധാരണ ആയുധങ്ങള്‍ പോര.
ഈ നാമത്തില്‍ മനുഷ്യര്‍ കര്‍മ്മഫലമായി നേടുന്ന പാപത്തെ പര്‍വതമായി പറയുന്നു. പാപഫലമായി പാപിക്കു ദുരിതമനുഭവിക്കേണ്ടിവരും. പാപത്തിന്റെ വലിപ്പമനുസരിച്ച് ദുരിതവും കൂടുതലാകും. പാപം പര്വതതുല്യമാകുമ്പോള് അതിനെ അചലമാക്കാന് വജ്രത്തിനു തുല്യമായ ആയുധം വേണം. എത്ര വലിയ പാപത്തെയും പൂര്‍ണമായി നശിപ്പിക്കാന്‍ തുളസിക്കു കഴിയും. തുളസിച്ചെടിയെ കാണുക, തൊടുക, തുളസീദളം ചൂടുക, തുളസിമാലയണിയുക, തുളസിയെ സ്മരിക്കുക തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നു ചെയ്യാനുള്ള ഭാഗ്യമുണ്ടായാല്‍ ചെയ്തുപോയ പാപം എത്രവലുതായാലും അതു നശിക്കും.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: