568. തുളസീഃ – സരസ്വതീദേവിയുടെ ശാപംകൊണ്ട് ലക്ഷ്മീദേവിക്ക് ഒരു ചെടിയായി ജനിക്കേണ്ടിവന്നു. വിഷ്ണുഭഗവാന്റെ അനുഗ്രഹത്തോടെ ലക്ഷ്മി താലധ്വജന് എന്ന രാജാവിന്റെ പത്നിയായി അവതരിച്ചു. ജനിച്ചപ്പോള്‍ തന്നെ സുന്ദരിയായ യുവതിയായിരുന്നതിനാല് തുല്യത ഇല്ലാത്തവള്‍ എന്ന അര്‍ത്ഥമുള്ള തുളസീ എന്നു പേരുണ്ടായി. (”തുലനാം ദാതും അക്ഷമാഃ തുളസീ”എന്നു നിഷ്പത്തി). വിഷ്ണുവിന്റെ അംശഭൂതനായ ശംഖചൂഡന് എന്ന അസുരരാജാവിന്റെ ഭാര്യയായി.
ദേവാസുരയുദ്ധത്തില്‍ വിഷ്ണു ശംഖചൂഡനെ വധിച്ചു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ജീവന് വെടിഞ്ഞ തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയായി. ആ നദിയുടെ സ്പര്‍ശമേറ്റ ശിലകള്‍ സാളഗ്രാമങ്ങളായി മാറി. അത്രയ്ക്കുണ്ട് തുളസിയുടെ മാഹാത്മ്യം. തുളസിയുടെ തലമുടി തുളസിച്ചെടിയായിത്തീര്ന്നു. തുളസിയുടെ ഇലയെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു പൂജാ പുഷ്പമില്ല. തുളസിയില കൊണ്ടുള്ള മാലയും തുളസിത്തടി കടഞ്ഞുണ്ടാക്കിയ മണികള്‍ കോര്‍ത്ത മാലയും വിഷ്ണുപ്രീതികരമാണ്. ഭഗവാനു തുളസീധരന്‍ എന്നു പര്യായവുമുണ്ട്. തുളസിച്ചെടിയുള്ള പ്രദേശത്തെ ഒരുതരത്തിലുള്ള അശുദ്ധിയും ബാധിക്കുകയില്ല. തുളസിയെ സ്മരിക്കുന്നവരുടെ രോഗങ്ങളും പാപങ്ങളും ദുരിതങ്ങളും നശിക്കും.
569. വിഷ്ണു വക്ഷസിലാളിതഃ – വിഷ്ണുഭഗവാനാല്‍ നെഞ്ചിലേറ്റി ലാളിക്കപ്പെടുന്നവള്. മഹാലക്ഷ്മിയുടെ സ്ഥാനം ഭഗവാന്റെ നെഞ്ചിലാണ്. ലക്ഷ്മീദേവിയുടെ രൂപഭേദമായ തുളസിയെ മാലയുടെ രൂപത്തില്‍ ഭഗവാന് നെഞ്ചിലേറ്റി ലാളിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: