മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇത്തവണ ആദ്യമായി താര ലേലം അരങ്ങേറുമ്പോള്‍ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി. അടുത്ത മാസം പത്തിന് അരങ്ങേറുന്ന ലേലത്തില്‍ ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരത്തിന്റെ അടിസ്ഥാന വില 80 ലക്ഷം രൂപ. വിലയേറിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ രണ്ടു മലയാളികളും, അനസ് എടത്തൊടികയും, റിനോ ആന്റോയും. മധ്യനിരക്കാരന് അനസിന് 40 ലക്ഷം രൂപ വിലയിട്ടപ്പോള്‍, പ്രതിരോധത്തിലെ കരുത്തന് റിനോയ്ക്ക് 17.50 ലക്ഷം.
ജാക്കിചന്ദ് സിങ്, സെയ്ത്യസെന്‍ സിങ്, കരണ്‍ജീത് സിങ്, തോയി സിങ്, റോബിന് സിങ്, ആര്‍ത ഇസുമി, യൂജിന്‍സെന്‍ ലിങ്ദോ എന്നിവരാണ് മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഐ ലീഗ് ടീമുകളുമായുള്ള കരാറിനെത്തുടര്‍ന്ന് ഇവര്‍ക്കാര്‍ക്കും കഴിഞ്ഞ സീസണില്‍ കളിക്കാന്‍ സാധിച്ചില്ലെന്ന പ്രത്യേകതയുമുണ്ട്. ഛേത്രി കഴിഞ്ഞാല്‍ കൂടുതല്‍ തുക ഗോള്‍കീപ്പര്‍ കരണ്‍ജീത് സിങ്ങിന്, 60 ലക്ഷം. ആര്‍ത ഇസുമിക്കും, റോബിന് സിങ്ങിനും 40 ലക്ഷം. തോയി സിങ് (39 ലക്ഷം), യൂജിന്‍സെന്‍ ലിങ്ദോ (27.50), ജാക്കിചന്ദ് സിങ് (20), സെയ്ത്യസെന്‍ സിങ് (20) എന്നിങ്ങനെ മറ്റുള്ളവരുടെ വില. റിനോയാണ് പട്ടികയില്‍ പത്താമത്.
ഇവരില്‍ ജാക്കിചന്ദ്, സെയ്ത്യസെന്‍, റിനോ ആന്റോ, യൂജിന്‍സെന്‍ ലിങ്ദോ എന്നിവരൊഴികെയുള്ളവര്‍ ഐഎസ്എല്ലുമായി നേരിട്ട് കരാറൊപ്പിട്ടു. ജാക്കിചന്ദും, സെയ്ത്യസെന്നും ഐ ലീഗ് ക്ലബ് റോയല്‍ വാഹിങ്ദോയില്നിന്നും, റിനോയും യൂജിന്സെന്നും ബെംഗളൂരു എഫ്സിയില്നിന്നും വായ്പാ അടിസ്ഥാനത്തില്‍ ഐഎസ്എല്ലിന്റെ ഭാഗമാകും.
















