ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) ഇ കാറ്ററിംഗ് സേവനം 1144 ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുന്നു. നിലവില്‍ 201 ട്രെയിനുകളിലാണ് ഇ കാറ്ററിംഗുള്ളത്.
ദീര്‍ഘദൂര യാത്രികര്‍ക്ക് ട്രെയിനില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതാണ് ഐആര്‍സിടിസി. യാത്രക്കാര്‍ക്ക് ഭക്ഷണം ലഭിക്കേണ്ടതിനു രണ്ടു മണിക്കൂര്‍ മുമ്പ് എസ്എംഎസ് വഴി ബുക്ക് ചെയ്താല്‍ 60 രൂപ മിനിമം നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും. കൂടാതെ ഡോമിനോസ്, ബികനേര്‍വാല തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടേയും ഭക്ഷണങ്ങളും വിതരണം ചെയ്യുന്നുണ്ട്.
ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് യാത്രക്കാര്‍ക്ക് നല്‍കുക. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് ഭക്ഷണം വിതരണം പ്രത്യേക സ്റ്റേഷനുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മുന്‍കൂട്ടി ബുക് ചെയ്തിട്ടും ഭക്ഷണം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: