ന്യൂദല്‍ഹി: ദല്‍ഹി ആംആദ്മി സര്‍ക്കാരില്‍ വീണ്ടും തലവേദന. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സോമനാഥ് ഭാരതിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ തന്നെ ദല്‍ഹി വനിതാ കമ്മീഷന് പരാതി നല്‍കിയതാണ് സര്‍ക്കാരിലെ പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
സോമനാഥ് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ലിപികയുടെ പരാതി. സംഭവം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്നായിരുന്നു ബിജെപി നേതാവ് ഷാസിയ ഇല്‍മിയുടെ പ്രതികരണം.
കേജ്രിവാളിന്റെ ആദ്യ മന്ത്രി സഭയില്‍ നിയമമന്ത്രിയായിരുന്നു സോമനാഥ് ഭാരതി. ജിതേന്ദ്ര തോമര്‍ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് എഎപിയില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: