Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

47 ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ യോഗാദിനം ആചരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:53 pm IST
in India

ന്യൂദല്‍ഹി: പ്രഥമ അന്താരാഷ്‌ട്ര യോഗാ ദിനമായി ലോകമെങ്ങും ആഘോഷിക്കുന്ന ജൂണ്‍ 21 ന് 47 ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ യോഗാ പരിപാടികളില്‍ പങ്കെടുക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗാ ദിനാചരണത്തിന്റെ സഹപ്രായോജികരായ 177 ലോകരാഷ്‌ട്രങ്ങളിലെ 47 ഇസ്ലാമിക രാഷ്‌ട്രങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ഭാരത  നയതന്ത്ര കാര്യാലയങ്ങളില്‍ നടക്കുന്ന യോഗാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു. സൂര്യമനസ്‌ക്കാരമുള്‍പ്പെടെയുള്ള യോഗാ ദിനാചരണത്തോട് ഭാരതത്തിലെ ഒരുവിഭാഗം മുസ്ലീങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്തെത്തിയതിനിടെയാണ് മുസ്ലീംരാഷ്‌ട്രങ്ങളുടെ പങ്കാളിത്തം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

സൂര്യനമസ്‌ക്കാരം മതവികാരത്തിനെതിരാണെന്ന മുസ്ലീംപേഴ്‌സണല്‍ ലോബോര്‍ഡിന്റെ പ്രസ്താവനയെ തുടര്‍ന്ന് യോഗാപരിപാടികളില്‍ നിന്നും സൂര്യനമസ്‌ക്കാരം ഒഴിവാക്കിയിട്ടുണ്ട്.

ദല്‍ഹിയിലെ രാജ്പഥില്‍ 21ന് രാവിലെ 6.40 ന് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, എം.പിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എന്‍സിസി കേഡറ്റുകള്‍, സിആര്‍പിഎഫ്, വിവിധ യോഗാ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളടക്കം 35,000 ത്തില്‍ അധികപേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യോഗയുടെ ചുമതലയുള്ള ആയുഷ് വകുപ്പ്  മന്ത്രി ശ്രീപദ് നായിക് പത്രസമ്മേളനത്തില്‍ അറിയിച്ചു.

അന്താരാഷ്‌ട്ര യോഗാ ദിനം പ്രമാണിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ സ്റ്റാമ്പും, കേന്ദ്ര ധനമന്ത്രാലയം 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളും പുറത്തിറക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്‌ട്ര യോഗാ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.

21ന് രാവിലെ 7 മണി മുതല്‍ 7.35 വരെ സംസ്ഥാന, ജില്ല, പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കണം. 11 ലക്ഷത്തിലധികം എന്‍സിസി കേഡറ്റുകളും 9 ലക്ഷത്തോളം വരുന്ന സായുധ പോലീസ് സേന അംഗങ്ങളും ഫീല്‍ഡ് യൂണിറ്റുകളില്‍ യോഗാസനങ്ങള്‍ അവതരിപ്പിക്കും. രാജ്പഥില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും വെബ്കാസ്റ്റിംഗും ഉണ്ടായിരിക്കും. ഒരേ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടായ്‌മ എന്ന നിലയ്‌ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം ഗിന്നസ്സ് ലോക റിക്കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ട്.

യുഎന്നിന്റെ യോഗാ ദിനാഘോഷം ടൈം സ്‌ക്വയറില്‍ തത്സമയം

ന്യൂയോര്‍ക്ക്: ഈ മാസം ഇരുപത്തിയൊന്നിന് അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയില്‍ നടത്തുന്ന ചടങ്ങുകള്‍ ടൈം സ്‌ക്വയറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗം ടൈം സ്‌ക്വയറില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു സമാനമായ സജ്ജീകരണങ്ങളാണ് 21നും ഒരുക്കുന്നത്.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഭാരതമാണ് നേതൃത്വം നല്‍കുന്നത്. ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ജനറല്‍ അസംബ്ലി പ്രസിഡന്റ് സാം കുറ്റെസ എന്നിവര്‍ ആചരണത്തിന് നേതൃത്വം നല്‍കും. ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ സാന്നിധ്യവും ചടങ്ങിന് മികവേകും.

ലോകത്തെ 177 രാജ്യങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും. ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. മോദിയുടെ യുഎസ് സന്ദര്‍ശനമാണ് യോഗയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗയുടെ മഹത്വത്തെക്കുറിച്ച് മോദി സംസാരിച്ചിരുന്നു. ഭാരതത്തിന്റെ ഇടപെടലിലൂടെ മുസ്ലിം, ക്രൈസ്തവ രാഷ്‌ട്രങ്ങളടക്കം യുഎന്നിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാ ദിനാചരണം സംഘടിപ്പിക്കുന്നതിന് പിന്തുണ നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.