ന്യൂദല്‍ഹി: രാജ്യത്തെ തീവണ്ടികളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കംചെയ്യാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. ആവശ്യത്തേക്കാളേറെ അനാവശ്യ കാര്യങ്ങള്‍ക്കു ചങ്ങല വലിക്കുന്നതു വ്യാപകമായതോടെയാണ് ഈ സംവിധാനം പിന്‍വലിക്കുന്നതിനെക്കുറിച്ച് റയില്‍വെ ചിന്തിക്കുന്നത്.
ചങ്ങല വലിക്കുന്നതിലൂടെ ട്രെയില്വേയ്ക്ക് 3,000 കോടി രൂപയിലേറെ നഷ്ടമുണ്ടായതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്നും നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വെ പി.ആര്.ഒ മാധ്യമങ്ങളോട് പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഇതിനു പുറമെ, യാത്രക്കാര്‍ക്കായി വോക്കിടോക്കി സംവിധാനവും ഏര്‍പ്പെടുത്തും. വോക്കി ടോക്കിയുമായി സഞ്ചരിക്കുന്നതിനു മാത്രമായി എല്ലാ ട്രെയിനുകളിലും ജോലിക്കാരെ നിയമിക്കാനും ധാരണയായിട്ടുണ്ട്. ഒരു ജീവനക്കാരനു മൂന്നു കോച്ചുകളുടെ ചുമതല നല്കുന്ന രീതിയിലുള്ള സംവിധാനമാണു പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: