ന്യൂദല്‍ഹി: മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അമീനാ ഗുരീബ് ഹക്കീമിനെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു. മൗറീഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡോ. അമീനഹ് ഗുരീബിന്റെ വിജയത്തില്‍ ഏറെ ആഹ്ലാദമുണ്ടെന്നും, ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നതായും രാഷ്‌ട്രപതി പ്രത്യേക സന്ദേശത്തില്‍ പറഞ്ഞു.
ചരിത്രപരവും സാംസ്‌കാരികവും ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ അന്യൂനമായ ബന്ധമാണ് ഭാരതവും മൗറീഷ്യസും തമ്മിലുള്ളതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉറ്റുനോക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
















