വെല്ലിംഗ്ടണ്‍: നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാതെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നിന്ന് കരുത്തരായ അര്‍ജന്റീന പുറത്തായി. ഇന്നലെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആസ്ട്രിയയുമായി സമനില പാലിച്ചതാണ് അര്‍ജന്റീനക്ക് പുറത്തേക്കുള്ള വഴി തുറന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച അര്‍ജന്റീനക്ക് രണ്ട് സമനിലയിലൂടെ രണ്ട് പോയിന്റ് മാത്രമാണുള്ളത്.
നേരത്തെ പനാമയോട് സമനില പാലിച്ച അര്‍ജന്റീന ഘാനയോട് പരാജയപ്പെടുകയും ചെയ്തു. ഈ ഗ്രൂപ്പില്‍ നിന്ന് ഘാനയും ആസ്ട്രിയയും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ ഘാന 1-0ന് പനാമയെ പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായി ഉക്രെയിനും രണ്ടാം സ്ഥാനക്കാരായി അമേരിക്കയും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. മികച്ച മൂന്നാം സ്ഥാനക്കാരായി ആതിഥേയരായ ന്യൂസിലാന്റും അവസാന 16-ല്‍ ഇടംപിടിച്ചിട്ടുണ്ട്.
















