ബെര്‍ലിന്‍: ലൂയി സുവാരസ്-ജോര്‍ജിയോ ചില്ലെനി പോരാട്ടം കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിലായിരുന്നു ജുവന്റസിന്റെ ചില്ലെനി
-ബാഴ്‌സയുടെ സുവാരസ് പോരാട്ടം വീണ്ടും നടക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ജുവന്റസിന്റെ പ്രതിരോധനിരയിലെ കരുത്തനായ ചില്ലെനി
ഇന്ന് കളത്തിലിറങ്ങില്ല.
കഴിഞ്ഞ ്രബസീല്‍ ലോകകപ്പില്‍ ഇറ്റലി- ഉറുഗ്വെ മത്സരത്തിനിടെ ചെല്ലിനിയെ സുവാരസ് കടിച്ചത് വന്‍ വിവാദമായിരുന്നു. അതേത്തുടര്‍ന്ന് ഒമ്പത് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന് സുവാരസിനെ വിലക്കുകയും ചെയ്തു.
അതിനു ശേഷം ഇരുവരും മുഖാമുഖം വരുന്നത് ഇതാദ്യമായായിരുന്നു. എന്നാല്‍, പരിക്കിനെത്തുടര്‍ന്ന് ചില്ലെനി ഇന്ന് പുറത്തിരിക്കുന്നതോടെ ഇരുവരും സൗഹൃദം പുതുക്കുന്നതു കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ഇല്ലാതായി. ഇറ്റാലിയന്‍ നിരയിലെ പ്രഗത്ഭ ഡിഫന്‍ഡറായ ചിെല്ലനിയുടെ അഭാവം ജുവന്റസിനു കനത്ത തിരിച്ചടിയാണ്. മെസ്സി, സുവാരസ്, നെയ്‌മര്‍ ത്രയത്തെ തടയാനുള്ള പ്രധാന ഉത്തരവാദിത്ത്വം ചില്ലെനിക്കായിരുന്നു.
ചില്ലെനിയുടെ അഭാവത്തില്‍ സ്റ്റീവന്‍ ലിച്ച്‌സ്റ്റയ്ന്‍, പാട്രിക് എവ്‌റ, ബൊനൂച്ചി എന്നിവര്‍ക്കായിരിക്കും ഈ ത്രിമൂര്‍ത്തികളെ തടഞ്ഞുനിര്‍ത്തേണ്ട ചുമതല. നേരിയ പിഴവുപോലും വന്‍ തിരിച്ചടിയാകുമെന്നതില്‍ ഏറെ സൂക്ഷിച്ചായിരിക്കും ജുവന്റസ് ഇന്ന് കളത്തിലിറങ്ങുന്നത്.
















