ന്യൂദല്‍ഹി: മുന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ സേവനം ആവശ്യമായ സമയത്ത് വിനിയോഗിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. സമയമാകുമ്പോള്‍ ദ്രാവിഡിന്റെ ചുമതലകള്‍ പ്രഖ്യാപിക്കും. സുവര്‍ണ തലമുറയിലെ താരങ്ങളുടെ സേവനം ക്രിക്കറ്റ് വികസനത്തിന് അനിവാര്യമെന്നും ഠാക്കൂര്‍ പറഞ്ഞു. ബിസിസിഐ ഉപദേശക സമിതിയിലേക്ക് സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരെ നിയോഗിച്ചപ്പോള്‍, ദ്രാവിഡിനെ തഴഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ഠാക്കൂര്‍ രംഗത്തെത്തിയത്.
ഇതിനിടെ ദ്രാവിഡിന്റെ അണ്ടര്‍ 19 ടീമിന്റെയും ഏ ടീമിന്റെയും കോച്ചായി നിയമിക്കാന്‍ സാധ്യത.
കഴിഞ്ഞ ദിവസമാണ് സച്ചിന്, സൗരവ്, ലക്ഷ്മണ് എന്നിവരെ ബിസിസിഐ ഉപദേശക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഭാവി ടീമിനെ രൂപപ്പെടുത്തുന്നതിലും വിദേശ പര്യടനങ്ങളിലും ഇവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ബിസിസിഐ വിശദീകരിച്ചിരുന്നു.
















