ബാഗ്ദാദ്: ഇറാഖി പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയന്‍ സ്വദേശിയെ ഉപയോഗിച്ച് മാരകായുധങ്ങള്‍ നിറച്ച ട്രക്ക് പോലീസ് ആസ്ഥാനത്തേക്ക് ഇടിച്ചു കയറ്റിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ താജിക് വിശ്വാസിയും സിറിയന്‍ പൗരനും കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് ഓണ്‍ലൈനിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
അടുത്തിടെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായി ഐസിസ് നടത്താന്‍ ഉദ്ദേശിച്ച നിരവധി ചാവേര്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. അവരില്‍ നിന്നും മാരകമായ സ്‌ഫോടകവസ്തുക്കളും മറ്റും പിടിച്ചെടുത്തതിനു പിന്നാലെയാണ് പോലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം നടത്തിയത്. യുഎസിന്റെ നേതൃത്വത്തില്‍ വ്യാമോക്രമണം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ഐസിസ് ചാവേര്‍ ആക്രമണം നടത്തിയത്.
















