പെഷവാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിലെ ഭീകരവാദി നേതാവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കുമെന്നാണ് ജമാത്ത്-ഇ-ഇസ്ലാമി പാര്‍ട്ടി നേതാവ് സിറാജ് ഉള്‍ ഹക്ക് പ്രഖ്യാപിച്ചത്. പാക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ ഒരു പൊതുസമ്മേളനത്തിലാണ് ഹക്ക് വിഷം ചീറ്റുന്ന പ്രസംഗം നടത്തിയത്.
ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സെയ്ദ് സലാഹുദീനെ ഭാരതത്തിന് അറസ്റ്റ് ചെയ്യാനാകില്ല. നിങ്ങള്‍ സലാഹുദീനെ അറസ്റ്റ് ചെയ്യുന്നുവര്‍ക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. ഞങ്ങള്‍ മോദിയെ അറസ്റ്റ് ചെയ്യുന്നത് ആരാണോ അവര്‍ക്ക് നൂറുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ഭാരതവുമായി സൗഹൃദത്തിന് ശ്രമിക്കുന്ന പാക്കിസ്ഥാന്‍ രാഷ്‌ട്രീയ നേതാക്കളെയും ഹക്ക് വിമര്‍ശിച്ചു.
















