Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍, സെറീന ക്വാര്‍ട്ടറില്‍; ഷറപ്പോവ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 10:10 pm IST
inSports

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ലോക രണ്ടാം നമ്പറും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ട് മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന കളിയില്‍ ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ അവസാന എട്ടിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-3, 4-6, 6-4, 6-1. കഴിഞ്ഞ ദിവസം മഴമൂലം തടസ്സപ്പെട്ട മത്സരമാണ് ഇന്നലെ പുനരാരംഭിച്ചത്.

വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയും രണ്ടാം നമ്പറുമായ റഷ്യയുടെ മരിയ ഷറപ്പോവക്ക് അടിതെറ്റി. 13-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയാണ് റഷ്യന്‍ സുന്ദരിക്ക് മടക്കടിക്കറ്റ് സമ്മാനിച്ചത്. ഒരു മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവക്കെതിരെ സഫറോവയുടെ അട്ടിമറിവിജയം. സ്‌കോര്‍: 7-6 (7-3), 6-4. രണ്ട് സെറ്റുകളിലും വ്യക്തമായ മേധാവിത്വം ഉറപ്പിച്ചായിരുന്നു സറഫോവയുടെ മുന്നേറ്റം. ആദ്യ സെറ്റില്‍ ഷറപ്പോവ മികച്ച പോരാട്ടമാണ് നടത്തിയതെന്ന് സറഫോവ പറഞ്ഞു. ഷറപ്പോവയെ ഇതിനു മുന്‍പ് പരാജയപ്പെടുത്തിയിട്ടില്ല. അതിനു വേണ്ടി നന്നായി പരിശ്രമിച്ചു. അതാണ് എന്നെ വിജയിപ്പിച്ചത് സറഫോവ പറഞ്ഞു.

ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. നാട്ടുകാരിയായ സോളന്‍ സ്‌റ്റെഫാന്‍സിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സെറീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.  സ്‌കോര്‍: 1-6, 7-5, 6-3. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആവേശകര പോരാട്ടത്തിനൊടുവിലായിരുന്നു സെറീനയുടെ പടയോട്ടം. ആദ്യ സെറ്റില്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയ സെറീന തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നാണ് വിജയം കരസ്ഥമാക്കിയത്.

പതിനേഴാം സീഡ് ഇറ്റലിയുടെ സാറ ഇറാനി ജര്‍മ്മന്‍ സുന്ദരി ജൂലിയ ജോര്‍ജസിനെ 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ഇരുപത്തിയൊന്നാം സീഡ് സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ താരം ഫഌവിയ പെന്നറ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഗാര്‍ബിനെ അവസാന എട്ടില്‍ ഇടംപിടിച്ചത്.

സ്‌കോര്‍: 6-3, 6-4. സഫറോവയാണ് ഗാര്‍ബിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളി.

പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ വാശിയേറിയ നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മുറെ മുന്നേറിയത്. രണ്ട് മണിക്കൂറും 51 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 3-6, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു മുറെയുടെ കുതിപ്പ്.

ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ഏഴാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെററും ക്വാര്‍ട്ടറിലെത്തി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 6-2, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു ഫെററുടെ വിജയം.

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വിജയിച്ച് എട്ടാം സീഡ് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, അഞ്ചാം സീഡ് കി നിഷികോരി തുടങ്ങിയവര്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ നാലാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ബര്‍ഡിച്ച് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയോട് പരാജയപ്പെട്ട് പുറത്തായി. ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി നാട്ടുകാരനായ വാവ്‌റിങ്കയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.