യമുനനഗര്‍: സംസ്ഥാനത്തെ 3,000 അനധികൃത കോളനികള്‍ നിയമവിധേയമാക്കാന്‍ ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ കോളനികളില്‍ വൈദ്യുതി, റോഡ്, വെള്ളം, മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങിയവ സജ്ജീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു.
ഖനനം സംബന്ധിച്ച് നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമായ നയം രൂപീകരിക്കാതെ അനിയന്ത്രിതമായ അനധികൃത ഖനനത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
















