മുംബൈ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശിവസേന. അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന്റെ സംസാരത്തിലുണ്ടായ പ്രകടമായ മാറ്റത്തെപ്പറ്റി പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന വ്യക്തമാക്കിയിരിക്കുന്നത്.
രാഹുല്‍ സംസാരിച്ച് തുടങ്ങി. എന്നാല്‍ നൂറ് രാഹുല്‍ ഗാന്ധിമാര്‍ വന്നാലും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിനടുത്തെത്തില്ലെന്നാണ് സേന മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.
മോദി ഗവണ്‍മെന്റിനെ സ്യൂട്ട്ബൂട്ട് സര്‍ക്കാരെന്ന് എല്ലായ്‌പ്പോഴും ആക്ഷേപിക്കുന്ന രാഹുലിനോട് അത് ഏറെ കാലം നീണ്ടു നിന്ന സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാള്‍ മികച്ചതാണെന്നും ശിവസേന മറുപടി നല്‍കി.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് സ്യൂട്ട്‌കേസ് രാഷ്‌ട്രീയം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
















