ലണ്ടന്‍: ഇംഗ്ലണ്ടിന്റെയും വിഖ്യാത ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പ്രതിരോധനിരയിലെ കരുത്തനായിരുന്നു റിയോ ഫെര്‍ഡിനന്റ് ഫുട്ബോളില്‍ നിന്നു വിരമിച്ചു.
2014ല്‍ പ്രീമിയര്‍ ലീഗ് ടീം ക്യൂപിആറിനൊപ്പം കൂടിയ ഫെര്‍ഡിനന്റ് കാന്‍സര്‍ ബാധിതയായ ഭാര്യയുടെ മരണശേഷം കളത്തിലിറങ്ങിയിരുന്നില്ല. മാന്‍.യുവിനുവേണ്ടി 454 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഫെര്‍ഡിനന്റ് 81 കളികളില്‍ ഇംഗ്ലണ്ടിനെയും പ്രതിനിധീകരിച്ചു.
















