ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റ്സ്മാന് എന്ന ബഹുമതി ക്യാപ്ടന് അലിസ്റ്റര്‍ കുക്കിന് സ്വന്തം. റണ്‍വേട്ടയുടെ കാര്യത്തില്‍ കുക്ക് മുന്‍ നായകന് ഗ്രഹാം ഗൂച്ചിനെ (8900) മറികടന്നു.
ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടിം സൗത്തിയെ അതിര്‍ത്തി കടത്തിയാണ് കുക്ക് 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയത്.
രണ്ടാംദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആദം ലെയ്തിന്റെയും (74 നോട്ടൗട്ട്) കുക്കിന്റെയും (68 നോട്ടൗട്ട്) മികവില്‍ ഇംഗ്ലണ്ട് വിക്കറ്റ് കളയാതെ 146 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസിലാന്റ് ഒന്നാം ഇന്നിങ്സില്‍ 350 റണ്‍സിന് പുറത്തായിരുന്നു. 5 വിക്കറ്റ് കൊയ്ത സ്റ്റ്യുവര്‍ട്ട് ബ്രോഡാണ് കിവികള്‍ക്ക് കൂച്ചുവിലങ്ങിട്ടത്.
















