ജൊഹാന്നസ്ബര്‍ഗ്: ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍നിന്ന് മധ്യനിര ബാറ്റ്സ്മാന് എ.ബി. ഡിവില്ലേഴ്സ് പിന്മാറി. എന്നാല്‍, ഏകദിന മത്സരങ്ങളില്‍ താരം കളിക്കും. അച്ഛനാകുന്നതിനുള്ള തയാറെടുപ്പിനാണ് താരം പിന്മാറുന്നതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക.
ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡാനി വാലെസ്, ഓപ്പണര്‍ റീസ ഹെന്റിക്സ്, ഇടംകൈയന്‍ സ്പിന്നര്‍ ആരോണ്‍ ഫംഗിസോ, പേസര്‍ കാഗിസോ റബ്ദ എന്നീ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കൈല്‍ അബോട്ടിന് സ്ഥാനനഷ്ടം.
ലോകകപ്പ് ടീമിനെ ഏറെക്കുറെ നിലനിര്‍ത്തിയാണ് ഏകദിന, ട്വന്റി20 ടീം പ്രഖ്യാപിച്ചത്. ഡെയ്ല്‍ സ്റ്റെയ്ന്, വെര്‍നോണ്‍ ഫിലാന്‍ഡര്‍, മോണി മോര്‍ക്കല്‍, ഇമ്രാന് താഹിര്‍ തുടങ്ങിയ പ്രമുഖ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചു. ലെഗ്സ്പിന്നര്‍ എഡ്ഡീ ലീയാണ് ഏക പുതുമുഖം. ഇദ്ദേഹത്തെ ട്വന്റി20 ടീമിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
















