Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അരം കൊടുക്കരുത് ബിജെപീ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 10:42 pm IST
in Vicharam

കോട്ടയത്ത് തിരുനക്കരയില്‍ മെയ് 27 ന് റബര്‍ കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ അണ്ണാഹസാരെ വരുന്നെന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മകള്‍ പത്തുമുപ്പതുവര്‍ഷം പുറകോട്ട് സഞ്ചരിച്ച് കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധമായ ഒരു ‘സെയ്ന്റ്’ കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ ചെന്നുനിന്നു. കുട്ടനാട്ടില്‍ കൊയ്‌ത്തും മെതിയുമായി അരിഷ്ടിച്ച് ജീവിച്ച ഒരു ഈഴവകുടുംബത്തിലെ സന്തതിയെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തുനിഞ്ഞത് പാങ്ങുണ്ടായിട്ടൊന്നുമല്ല; മറിച്ച് മക്കളില്‍ ഒരുത്തനെങ്കിലും പ്രാരാബ്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറി സ്വസ്ഥതയോടെ പഠിക്കട്ടെയെന്നു കരുതിയാണ്. എന്നാല്‍ ഹോസ്റ്റലിലെ അനുഭവമോ?

”ഞങ്ങടെ ഹോസ്റ്റലില്‍ ഹിന്ദുവായ നിനക്ക് എന്തുകാര്യം?” എന്ന നിശ്ശബ്ദമായ വെറുപ്പും ”ഞങ്ങക്ക് പത്തും അമ്പതും ഏക്കര്‍ റബര്‍ കൃഷിയുണ്ട്.; നിനക്കൊക്കെയോ?” എന്ന നിശ്ശബ്ദമല്ലാത്ത ധാര്‍ഷ്ട്യമായി റബറിന്റെ മണമുള്ള പുത്തന്‍ നോട്ടുകള്‍ മദിച്ച് പുളച്ചഹങ്കരിക്കുന്ന ഒരുപറ്റം ക്രിസ്ത്യന്‍ സഹപാഠികള്‍ ചുറ്റിലും. സംസാരമത്രയും റബര്‍ഷീറ്റ്, ഒട്ടുപാല്‍, പിണ്ടിപ്പാല്‍, ചിരട്ടപ്പാല്‍, ഡിഷ്, ഉറയൊഴിക്കുക, മാര്‍ക്കിടുക തുടങ്ങിയ കടുംവെട്ട് പ്രയോഗങ്ങള്‍ മാത്രവും. ബിജു മാത്യു, ഡേവിഡ് ജോണ്‍, ജോസഫ് തോമസ് തുടങ്ങിയ ചിലര്‍ മൂന്നുനേരം മുട്ടയും ഇറച്ചിയും തട്ടിയാലും അവര്‍ക്ക് മെസ്സ് ഫീ അടക്കേണ്ട; കാരണം അവരൊക്കെ മലയരയ ക്രിസ്ത്യാനികളാണത്രേ.അതുകൊണ്ട് അവരെത്ര തിന്നാലും അതിന്റെ പണം ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസ് വഴി സര്‍ക്കാര്‍ കൊടുത്തുകൊള്ളും.

എന്തായാലും ഹോസ്റ്റല്‍ പൊറുതി ‘അണ്‍സഹിക്കബിള്‍’ ആയപ്പോള്‍ കണ്‍സഷന്‍ എടുത്ത് ബസില്‍ പോയി വന്നുതുടങ്ങി. കൃത്യമായി മെസ്സ് ബില്‍ ഒടുക്കാന്‍ ഇല്ലായ്‌മകള്‍ അനുവദിച്ചില്ലെന്നതും സത്യം തന്നെ; എങ്കിലും കയ്യേറ്റഭൂമിയില്‍  വച്ചുപിടിപ്പിച്ച റബര്‍ മരങ്ങളുടെ ബലത്തില്‍ ‘പോടാ പുല്ലേ’ ഭാവവുമായി നടന്ന കട്ടപ്പന, കുഞ്ചിത്തണ്ണി, കാഞ്ഞിരപ്പള്ളിക്കാരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങളുടെയും ഹിന്ദുക്കളായ മലയരയന്മാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് വഴി തട്ടിയെടുത്ത് സൗജന്യമായി പുട്ടടിച്ച ബിജു മാത്യുമാരുടേയും നിന്ദനിറഞ്ഞ നോട്ടവും ‘ഞാന്‍-ഞങ്ങള്‍’ ഭാവവും ഒരായിരം ‘ഹിന്ദുവര്‍ഗീയവാദി’കളെ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നുവെന്നതാണ് വാസ്തവം.

ഇനി ഇപ്പോഴത്തെ പ്രശ്‌നം-നെല്ലും തേങ്ങയും തകര്‍ന്നപ്പോഴും മത്സ്യരോഗവും പക്ഷിപ്പനിയും പടര്‍ന്നപ്പോള്‍പ്പോലും കിട്ടാത്ത സ്‌നേഹവും സംരക്ഷണവും താങ്ങുവിലയും റബര്‍ കര്‍ഷകനുമാത്രം ലഭിക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുമെന്താ റബറാണോ ഉരുട്ടിവിഴുങ്ങുന്നത്? അതോ, മണിമാളികയും കാറും എഞ്ചിനീയറിങ്-ബിഎസ്‌സി നഴ്‌സിങ് സീറ്റുകളുമൊക്കെ റബര്‍ മുതലാളിമാരുടെ മക്കള്‍ക്ക് മാത്രം മതിയോ? നാലും അഞ്ചും സെന്റ് ഭൂമിയില്‍ ഹോളോബ്രിക്‌സിന്റെ ആസ്ബസ്റ്റോസ് പുരകെട്ടി ജീവിക്കുന്ന പാവങ്ങള്‍ക്ക് ഇതൊന്നും വേണ്ടേ?

യുദ്ധംമൂലം മടങ്ങുന്ന പ്രവാസി മലയാളിയും താറാവുകളെ കൂട്ടത്തോടെ കത്തിക്കുന്നത് കണ്ടുനിന്ന താറാവു കര്‍ഷകരും ട്രോളിങ് നിരോധനം മൂലം പട്ടിണിയാകുന്ന തീരദേശ മുക്കുവനും ഒറ്റമഴയില്‍ സര്‍വതും നശിക്കുന്ന നെല്‍കര്‍ഷകനും ഇന്നാട്ടിലുണ്ട്. പാര്‍ലമെന്റിനുമുന്നില്‍ താറാവിനെ കത്തിച്ചും അണ്ണാഹസാരെയെ കൊണ്ടുവന്നുമല്ല അവരൊക്കെ പിടിച്ചുനിന്നത്. പകരം കുട്ടനാട്ടില്‍ പുഴമത്സ്യങ്ങള്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ കടല്‍ മത്സ്യം വാങ്ങി ചരുവത്തില്‍ കൊണ്ടുനടന്നു വിറ്റ്  ഇവിടുത്തെ പെണ്ണുങ്ങള്‍ കുടുംബം പുലര്‍ത്തി: തേങ്ങയ്‌ക്ക് വിലയിടിഞ്ഞപ്പോള്‍ ദാഹശമനിയായി കരിക്ക് വെട്ടി വിറ്റു കേരകര്‍ഷകര്‍; ജോലി നഷ്ടപ്പെട്ട പ്രവാസി മലയാളി എസ്ഡി ഫാര്‍മസിയുടെ ഏജന്‍സി എടുത്തു. റബര്‍ കൃഷി ലാഭകരമല്ലാതായാല്‍ ആദായമുള്ള മറ്റു ജോലികള്‍ ചെയ്യുക. അല്ലാതെ മച്ചിപ്പശുവിനെ പ്രസവിപ്പിക്കുകയല്ല കരണീയം.

അണ്ണാഹസാരെ വരികയോ പോവുകയോ ചെയ്യട്ടെ! പറയാനുള്ളത് കേരളത്തിലെ ബിജെപി നേതൃത്വത്തിനോടാണ്. ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ ആണുങ്ങളെപ്പോലെ ചിന്തിച്ചതുകൊണ്ടാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്; ഇടുക്കിയിലെയും കോട്ടയത്തെയും ക്രിസ്ത്യാനികള്‍ സഹായിച്ചിട്ടില്ല. ഇടുക്കിക്കാരനും കോട്ടയംകാരനും വോട്ട് ചെയ്തത് ജോയ്‌സ് ജോര്‍ജിനും ജോസ് കെ.മാണിയ്‌ക്കുമാണ്. കഴിഞ്ഞ പൊതു  തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കുറവ് ഭൂരിപക്ഷവും ഈ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലായിരുന്നു.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആറ്റിങ്ങലില്‍പ്പോലും ബിജെപി ഒരുലക്ഷത്തിനടുത്ത് വോട്ട് പിടിച്ചപ്പോള്‍ അതിന്റെ പകുതി മര്യാദപോലും മേല്‍പ്പറഞ്ഞ മണ്ഡലങ്ങളിലെ ജനങ്ങള്‍ ബിജെപിയോട് കാണിച്ചില്ല. അതിന്റെ അര്‍ത്ഥം അവര്‍ക്ക് രക്ഷപ്പടേണ്ടയെന്നുതന്നെയാണ്.

അതുകൊണ്ട്, നിയമസഭാ ഇലക്ഷന്‍ അടുത്തിരിക്കുന്നു. ഇടുക്കിക്കാരന് ആഴ്ചതോറും പട്ടയം കൊടുക്കാന്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമുണ്ട്. ആരുമില്ലാത്തത് കേരളത്തിലെ അത്താഴപ്പട്ടിണിക്കാരനായ പറയനും പുലയനും ധീവരനും ആശാരിക്കും നായര്‍ക്കും ഈഴവനുമൊക്കെയാണ്. അതിനാല്‍, ഉണര്‍ന്നുവരുന്ന ഹിന്ദുവികാരത്തിന്റെ മുകളില്‍ മതേതരത്വത്തിന്റെ ഐസ് വെള്ളം കോരിയൊഴിക്കരുത്. റബര്‍ വില വര്‍ധിപ്പിച്ചാല്‍പ്പിന്നെ പള്ളീലച്ചന്മാര്‍ക്ക് കുഞ്ഞാടുകളെച്ചൊല്ലി ആധിയില്ലാതാകും; അവര്‍ പൂര്‍വാധികം ശക്തിയോടെ മതപരിവര്‍ത്തനത്തിറങ്ങും. ആര്‍എസ്എസിനെതിരെ കേരളത്തിലെ ക്രിസ്ത്യാനികള്‍ അമേരിക്കയിലും ഇംഗ്ലണ്ടില്‍പ്പോലും അതിശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാറുക.

റബറിനെ തകര്‍ത്ത് ദൂരെയറിയുക! മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്ടുകാരന്റെ വെള്ളംകുടി മുട്ടിക്കാന്‍ ശ്രമിച്ച ഇടുക്കിയിലെ ക്രിസ്ത്യാനിയെ വരുതിയില്‍ നിര്‍ത്താനാണ് തമിഴനായ ചിദംബരം റബര്‍ വില ഇടിച്ചതെന്നറിയുക. പൂര്‍വികര്‍ക്ക് പിണഞ്ഞ അബദ്ധങ്ങള്‍ ഹിന്ദുക്കള്‍ ഇനി ആവര്‍ത്തിക്കരുത്. ശത്രുവിന്റെ ആയുധം മിനുക്കാന്‍ അരംകൊടുക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

പുതിയ വാര്‍ത്തകള്‍

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.