കൊല്‍ക്കത്ത: നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും അടങ്ങുന്ന പരമ്പരയ്‌ക്കായി ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും.
പരമ്പരയുടെ വേദി സംബന്ധിച്ച് ബിസിസിഐ ടൂര്‍ പ്രോഗ്രാം ഫിസ്‌ച്ചേഴ്‌സ് കമ്മിറ്റി ധാരണയിലെത്തി. ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, നാഗ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. ചെന്നൈ, കാണ്‍പൂര്‍, രാജ്‌കോട്ട്, മുംബൈ, ഇന്‍ഡോര്‍ അല്ലെങ്കില്‍ ഗ്വാളിയര്‍ തുടങ്ങിയിടങ്ങളില്‍ ഏകദിനങ്ങള്‍ അരങ്ങേറും.
കൊല്‍ക്കത്തയും മൊഹാലിയും ധര്‍മ്മശാലയും ട്വന്റി20കളുടെ വേദികള്‍. ഇതുകൂടാതെ ലോകകപ്പിന് മുന്‍പ് ശ്രീലങ്കയുമായും മൂന്നു ട്വന്റി20കള്‍ ഇന്ത്യ കളിക്കും. പൂനെ, വിശാഖപട്ടണം, ഡല്‍ഹി എന്നിവ അവയ്‌ക്ക് ആതിഥ്യം വഹിക്കും. വനിതാ ക്രിക്കറ്റര്‍മാര്‍ക്കും കരാര്‍ സമ്പ്രദായം നടപ്പിലാക്കാനും ബിസിസിഐ തീരുമാനിച്ചു.
















