ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
കര്‍ണാടക സഹൈക്കോടതിയാണ് ജയലളിതയെ കുറ്റവിമുക്തയാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ എഐഎഡിഎംകെ അദ്ധ്യക്ഷയായ ജയ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.
കേസില്‍ ഇടപ്പെടാന്‍ ഡിഎംകെയ്ക്ക് അവകാശമുണ്ടെന്ന്് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. 66.66 കോടി അനധികൃതമായി സമ്പാദിച്ചതിനെതിരെ സുപ്രീംകോടതി ഹര്‍ജി സമര്‍പ്പിക്കുമെന്നും ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധി തന്റെ പ്രസ്താവനയില്‍ അറിയിച്ചു.
2014 സെപ്തംബര്‍ 27ന് വന്ന ഉത്തരവില്‍ ജയലളിതയ്ക്ക് നാല് വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
















