ശ്രീനഗര്‍: മുംബൈ വിമാനത്താവളത്തിന്റെ അതീവസുരക്ഷാ വ്യോമഗതാഗത മേഖലയില്‍ അഞ്ച് പാരച്യൂട്ടുകള്‍ രണ്ടുദിവസം മുമ്പ് കണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് 5.55ന് ജെറ്റ് എയര്‍വേസ് പൈലറ്റാണ് അഞ്ച് പാരച്യൂട്ടുകള്‍ ആദ്യം കണ്ടത്. തെക്ക് നിന്നും വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അവ. എന്നാല്‍ എയര്‍പോര്‍ട്ട് പോലീസ് ഇത് സംബന്ധിച്ച് കേസുകളൊന്നും എടുത്തിട്ടില്ല. സംഭവം സംബന്ധിച്ച് വിവിധ ഏജന്‍സികളായ എടിസി, ഐഎഎഫ്, സിഐഎസ്എഫ്, മുംബൈ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാരച്യൂട്ടുകള്‍ നിരോധിത മേഖലയിലൂടെ പറന്നതിന്റെ ലക്ഷ്യം അറിയില്ലായെന്നും ആരും തന്നെ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വീരേന്ദ്ര മിശ്ര പറഞ്ഞു. ജുഹുമേഖലയില്‍ നിന്നാണ് പാരച്യൂട്ട് വന്നതിനാല്‍ കേസ് എയര്‍പോര്‍ട്ട് പോലീസ് ജുഹൂ എടിസിയെ വിവരമറിയിച്ചിട്ടുണ്ട്.
















