ശ്രീനഗര്‍ : കാശ്മീര്‍: കശ്മീരിലെ സോപോറില്‍ ബി.എസ്.എന്‍.എല്‍ ഷോറൂമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ബാരമുള്ള ജില്ലയിലെ സോപോറിലെ ബിഎസ്എന്‍എല്‍ ഷോറൂമിലാണ് ആക്രമണം ഉണ്ടായത്. ഇവിടുത്തെ ജീവനക്കാരനായ മുഹമ്മദ് റഫീഫ് (26) ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റതും ജീവനക്കാര്‍ക്കു തന്നെ. രാവിലെ പത്തുമണിയോടെയാണ് ആക്രണം.
സോപോറിലെ മാര്‍ക്കറ്റിനു സമീപമുള്ള ഇര്‍ഖ്വ ടെലികോം സെന്ററിലാണ് ആക്രമണമുണ്ടായത്. ജീവനക്കാരെ മാത്രം ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഭീകരരെ പിടികൂടാന്‍ പൊലീസിനു സാധിച്ചിട്ടില്ല.
രണ്ടു ദിവസം മുമ്പു നഗരത്തിലെ മൊബൈല്‍ ഫോണ്‍ ടവറില്‍ ഭീകരവാദികള്‍ സ്ഥാപിച്ച ഉപകരണം മാറ്റിയതിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനികള്‍ക്കെതിരെ തീവ്രവാദികള്‍ ഭീഷണി മുഴക്കിയിരുന്നു. ആദ്യമായാണ് ഏതെങ്കിലും മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിനു നേരെ ആക്രമണം നടത്തുന്നത്. രണ്ടു ദിവസം മുന്‍പും ആക്രമണം ഉണ്ടായിരുന്നു.
രാവിലെ പത്തുമണിയോടെയായിരുന്നുവെടിവെപ്പുണ്ടായത്. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഈ മേഖല പൂര്‍ണമായും വളഞ്ഞാണ് പരിശോധന നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
















