ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷന്, കേന്ദ്രവിവരാവകാശ കമ്മീഷന് എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉടന്‍ തന്നെ വീണ്ടും യോഗം ചേര്‍ന്ന് പുതിയ സിവിസി,സിഐസിമാരെ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, പിഎംഒയുടെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ്, പിഎംഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.
















