പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ആറാം നമ്പര്‍ കാനഡയുടെ മിലോസ് റാവോണിച്ച് പിന്മാറി. വലതുകാല്‍പ്പാദത്തിനേറ്റ പരിക്ക് ഭേദമാകാത്തതാണ് കാരണം. ഇതോടെ നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ആറാം സീഡായി ഉയര്‍ത്തപ്പെട്ടു.
ശസ്ത്രക്രിയക്കുശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ പരമാവധി ശ്രമിച്ചു. റൊളാങ് ഗൊരോസില്‍ കളിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്, റാവോണിച്ച് പറഞ്ഞു. ഏപ്രിലില്‍ മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിനിടെയാണ് റാവോണിച്ചിനെ പരിക്ക് പിടികൂടിയത്.
ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെര്‍ഡിച്ചുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു റാവോണിച്ചിന്. മാഡ്രിഡ് ഓപ്പണിനിടെ പരിക്ക് ഏറെ വഷളായി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു.
















