പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സ് പോരാട്ടത്തില്‍ ഇക്കുറി ഇന്ത്യന്‍ സാന്നിധ്യമില്ല. പുരുഷ വിഭാഗത്തില്‍ യോഗ്യത നേടാന്‍ ഒരിന്ത്യന്‍ താരത്തിനു പോലുമായില്ല.
യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍ യൂക്കി ഭാംബ്രിയും സോംദേവ് ദേവ് വര്‍മ്മനും രാംകുമാര്‍ രാമനാഥനും പുറത്തായി. ജര്‍മനിയുടെ ടിം പ്യൂയറ്റ്‌സാണ് യൂക്കിയെ വീഴ്‌ത്തിയത്, സ്‌കോര്‍ :6-4, 6-3. അമേരിക്കയുടെ ജേര്‍ഡ് ഡൊണാള്‍ഡ്‌സന്‍ രാം കുമാറിനെ മടക്കി (6-2, 6-0). റഷ്യന്‍ പ്രതിയോഗി വെജ്‌നി ഡോണ്‍സ്‌കോയിയോടായിരുന്നു സോംദേവിന്റെ തോല്‍വി (6-2, 6-4).
അതേസമയം, വനിതാ ഡബിള്‍സില്‍ സാനി മിര്‍സയും പുരഷന്‍മാരില്‍ രോഹന്‍ ബൊപ്പണ്ണയും റോളാങ് ഗൊരോസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
















