മുംബൈ: പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം നിര്‍മിക്കാനുള്ള ഭാരതത്തിന്റെ ശ്രമം അവസാന ഘട്ടത്തിലേക്ക്. ഭാരത സ്പേസ് റിസെര്‍ച്ച് ഓര്ഗനൈസേഷന് (ഇസ്രോ) നിര്‍മിക്കുന്ന ബഹിരാകാശ വാഹനത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയായാല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ജൂലായിലോ ഓഗസ്റ്റിലോ വാഹനം പറന്നുയരും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ചെലവ് കുറച്ച് കാര്യക്ഷമത വര്‍ധിപ്പിച്ചാണ് നിര്‍മാണം. 100 കോടി ചെലവ് പ്രതീക്ഷിക്കുന്നതാണ് സംരംഭം.
റണ്‍വേയിലോ, കടലിലോ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ വാഹനം എങ്ങനെ തിരിച്ചിറക്കണമെന്ന കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല.
















