ന്യൂദല്‍ഹി: ഐപിഎല്‍ മത്സരങ്ങളില്‍ വാതുവയ്പ്പു നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നു രാജ്യത്തെ വിവിധ നഗരങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ജയ്പുര്‍, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്.
നേരത്തെ നടത്തിയ റെയ്ഡില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വാതുവയ്പ്പുകാരെ പിടികൂടിയിരുന്നു. വരുന്ന രണ്ടു ദിവസംകൂടി റെയ്ഡ് തുടരുമെന്നാണ് അധികൃതരില്‍നിന്ന് അറിയുന്ന വിവരം.
ഇത്തവണ നടന്ന നിരവധി മത്സരങ്ങളില്‍ വാതുവയ്പ്പു നടന്നതായാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കരുതുന്നത്. 600 മുതല്‍ 800 കോടി രൂപ വരെ ഓരോ മത്സരത്തിലും വാതുവയ്പ്പിന്റെ പേരില്‍ ഒഴുകുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
















