ന്യൂദല്‍ഹി: ലഫ് ഗവര്‍ണര്‍മാരുടെ സ്ഥാനവും അധികാരങ്ങളും കാണിച്ച് കേന്ദ്രം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
പൊതു നിയമനങ്ങള്‍, പോലീസ്, ഭൂമി, സേവനകാര്യങ്ങള് എന്നിവയില്‍ ലഫ് ഗവര്‍ണറായിരിക്കും നിമാധികാരം എന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ലഫ്. ഗവര്‍ണര്‍ തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ മറ്റു മന്ത്രിമാരുമായി അതേ കുറിച്ച് കൂടി ആലോചിക്കേണ്ട ആവശ്യകതയില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതിനിടെ ദല്‍ഹിയിലെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ശകുന്തള ഗാല്മിനെ ആക്ടിംഗ് ചീഫ് സെക്രട്ടറിയായി നിയമിച്ചതു മുതലാണ് എഎപി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ചേരിതിരിവിന് തുടക്കം കുറിച്ചത്. പ്രശ്നത്തില്‍ ഇടപ്പെടണമെന്ന് പ്രധാനമന്ത്രിയോട് കേജ്രിവാള് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
















