മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ നിന്നും മഹാരാഷ്‌ട്ര സ്വദേശി ആരിഫ് മജീദ് ഭാരതത്തില്‍ തിരിച്ചെത്തിയത് പരിക്കേറ്റതിനെ തുടര്‍ന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പ്രത്യേക കോടതി ജഡ്ജി വൈ. ഡി. ഷിന്‍ഡെ മുമ്പാകെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുവ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വോളിയമുകളിലായി 8000 പേജുള്ള ചാര്‍ജ്ഷീറ്റാണ് എന്‍ഐഎ തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറില്‍ ഇറാഖിലെ യുഎസ് വ്യോമാക്രണത്തില്‍ രണ്ടുതവണ ആരിഫ് മജീദിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഭാരതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി 2014 നവംബറില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നു കാണിച്ച് തുര്‍ക്കി എംബസിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച അടിയന്തിര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മജീദ് കഴിഞ്ഞവര്‍ഷം നവംബര്‍ 28ന് മുംബൈയില്‍ തിരിച്ചെത്തിയത്. അവിടെനിന്നും ഇയാളെ എന്‍ഐഎ സംഘം അറസ്റ്റുചെയ്തു.
കല്യാണ്‍ സ്വദേശികളായ നാല് യുവാക്കള്‍ സോഷ്യന്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകളിലൂടെ ഐസിസ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഇറാഖിലേക്ക് കടന്നതാണ്. ഇതില്‍ മൂന്നുപേരെ കുറിച്ച് വിവരമൊന്നുമില്ല.
















