ന്യൂദല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുവാന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മന്ത്രി സത്യേന്ദ്ര ജെയിനുമായി ചര്‍ച്ച ചെയ്താണു തീരുമാനം എടുത്തത്. സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
2008 സെപ്റ്റംബറിലാണു സൗമ്യ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല റോഡില്‍ കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയിലാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഹെഡ്‌ലൈന്‍സ് ടുഡേയില്‍ പ്രോഗ്രാം പ്രോഡ്യൂസറായിരുന്നു കൊല്ലപ്പെട്ട സൗമ്യ വിശ്വനാഥ്.
















