ന്യൂദല്‍ഹി: എന്‍ആര്‍ഐ, വിദേശ ഇന്ത്യന്‍ പൗരന് എന്നിവര്‍ക്കുള്ള വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്താന്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മേദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ സമിതിയാണ് തീരുമാനം കൈകൊണ്ടത്.
വിദേശ നിക്ഷേപ നിയമത്തിലെ ഭേദഗതിയിലൂടെ നാണ്യപെരുപ്പവും നിക്ഷേപ വര്‍ധനവുമാണ് ലക്ഷ്യം വയ്ക്കുന്നത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികഞ്ഞപ്പോള്‍തന്നെ പ്രതിരോധം, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, റെയില്‍വേ, വൈദ്യ പരിശോധനാ ഉപകരണങ്ങള്‍ എന്നീ പ്രധാന മേഖലകളിലെല്ലാം തന്നെ വിദേശ നിക്ഷേപങ്ങളില്‍ ഇളവ് വരുത്തി കഴിഞ്ഞു. ഇത് വ്യാവസായ രംഗത്തെ ഇന്ത്യയുടെ റാങ്ക് ഉയര്‍ത്താന്‍ സഹായകമാകും. നിലവില്‍ 189 രാജ്യങ്ങളില്‍ ഇന്ത്യ 142 സ്ഥാനത്താണ്.
















