വാഷിങ്‌ടണ്‍: ഭീകര സംഘടനയായ അല്‍-ക്വയ്ദയിലേക്ക് പുതിയ ഭീകരരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷയിലെ ചോദ്യങ്ങളില്‍ ചിലത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടു. 2011ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അബോട്ടാബാദില്‍ നിന്നും ലഭിച്ച ജോലി അപേക്ഷ ഫാറത്തിലാണ് ഈ ചോദ്യങ്ങള്‍ കണ്ടെത്തിയത്.
അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തണമെന്ന് അപേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് ചാവേര്‍ പോരാട്ടം നടത്താന്‍ താല്‍പ്പര്യമുണ്ടോ?, ജിഹാദിന്റെ പാതയില്‍ എന്തൊക്കെ ലക്ഷ്യങ്ങള്‍ നടത്താനാണ് നിങ്ങള്‍ താല്‍പര്യപ്പെടുന്നത്?, അല്ലാഹുവിന് വേണ്ടിയുള്ള ജിഹാദിനെപ്പറ്റി നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമുള്ള കാഴ്ചപ്പാടെന്താണ്?, നിങ്ങള്‍ക്കൊരു ചാവേറാകണമെങ്കില്‍ ഞങ്ങള്‍ ആരുമായി ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങളാണ് അപേക്ഷാ ഫോമിലുള്ളത്.
പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര തവണയെന്ന് വ്യക്തമാക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്തെങ്കിലും നേരം പോക്കുകളുണ്ടോ? എപ്പോഴെങ്കിലും കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള അപേക്ഷകരോട് അടുത്ത ബന്ധുവിന്റെ പേരും നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ‘ജോലിസമയത്ത്’ അപകടത്തില്‍പ്പെട്ടാല്‍ വിവരമറിയിക്കുന്നതിനാണ് ഇത്. നിങ്ങള്‍ രക്തസാക്ഷിയായാല്‍ ഞങ്ങള്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നാണ് ശരിക്കുമുള്ള ചോദ്യം.
















