മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഒന്നാം ക്വാളിഫയര്‍ മല്‍സരത്തില്‍ അംമ്പയറുടെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് പിഴ. മാച്ച് ഫീയുടെ പത്ത് ശതമാനമാണ് പിഴ.
ഇന്നലെ നടന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ 25 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. മുംബൈ മുന്നോട്ട് വച്ച 188 റണ്‍ പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ സ്മിത്തിന്റെ വിക്കറ്റ് അനുവദിച്ചതാണ് ധോണിയെ കുപിതനാക്കിയത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ മലിംഗയുടെ പന്തിന് മുന്നില്‍ സ്മിത്ത് എല്‍ ബി ഡബ്ല്യൂ ആവുകയായിരുന്നു. എന്നാല്‍ ലെഗ്സ്റ്റംപിനും അപ്പുറത്ത് പോയ പന്ത് മലിംഗയുടെ അപ്പീല്‍ ശക്തമാകുന്നതിന് മുമ്പ് തന്നെ അമ്പയിര്‍ വിക്കറ്റ് അനുവദിച്ചു.
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് സമയത്ത് ചെന്നൈ ബൗളര്‍മാരുടെ പന്തുകള്‍ തുടര്‍ച്ചയായി വൈഡ് നല്‍കിയ അമ്പയര്‍ക്കെതിരെയും ധോണി തട്ടിക്കയറുന്നത് കാണാമായിരുന്നു. മുമ്പ് അമ്പയറിനോട് മോശമായി പെരുമാറിയതിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാത്തിക്കിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ലഭിച്ചിരുന്നു.
മല്‍സരത്തില്‍ 25 റണ്‍സിന് ജയിച്ച മുംബൈ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു
















