ലണ്ടന്‍: മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നു… അതും സൈന്യത്തെ കൂടാതെ ഹെലിക്കോപ്റ്ററിന്റേയും കൂടി സഹായത്തോടെയാണ് യുകെയില്‍ വാഹനയാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ശല്യമായി മാറിയ പശുവിനെ കൊന്നത്.
വാള്‍സെന്‍ഡിലെ റൈസിംഗ് സണ്‍ ഫാമില്‍ ഓടി രക്ഷപ്പെട്ട മൂന്ന് പശുക്കളില്‍ ഒരെണ്ണത്തിനെയാണ് വെടിവെച്ച് കൊന്നത്. മറ്റു രണ്ടെണ്ണത്തിനെ പിടികൂടിയിരുന്നു. പട്ടികളെ കണ്ട് ഭയപ്പെട്ട് ഫാമില്‍ നിന്ന് പുറത്തേയ്‌ക്ക് ചാടിയതാണെന്നാണ് ഫാമുടുമയുടെ വാദം.
പശുവിനെ പിടിക്കൂടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതാണ് ഇത്തരമൊരു ക്രൂരതയ്‌ക്ക് വഴിവച്ചത്.
പശുവിനെ പരിന്തുടര്‍ന്നെത്തിയത് 20 പോലീസ് കാറുകളാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പശുവിനെ കൊന്നത് തെറ്റായി പോയെന്ന് പോലീസും സമ്മതിക്കുന്നു.
















