ജയ്‌പൂര്‍: അക്ബര്‍ ചക്രവര്‍ത്തിയെ മഹാനെന്ന് വിളിക്കുന്നതില്‍ തെറ്റിലെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍, അക്ബര്‍ മഹാനായിരുന്നെങ്കില്‍ മേവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണാ പ്രതാപ് മഹാന്‍മാരില്‍ മഹാനായിരുന്നുവെന്നും രാജ്‌നാഥ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ മഹാറാണാ പ്രതാപിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മഹാറാണാ പ്രതാപ് സിംഗിനെ കുറിച്ചുളള പാഠഭാഗം ഉള്‍പ്പെടുത്താനുളള സംസ്ഥാനത്തിന്റെ തീരുമാനത്തെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. മഹാറാണയ്‌ക്ക് ചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, അവഗണിക്കപ്പെട്ടിട്ടുളള മറ്റു ചരിത്രപുരുഷന്‍മാരുടെയും ചരിത്രം സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
















