ന്യൂദല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍. ഇന്നലെ രാത്രിയിലെ ചലഞ്ചേഴ്സ് – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 16 പോയിന്റുമായി ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് ക്വിന്റന്‍ ഡി കോക്ക് (69), നായകന് ജെപി ഡുമിനി (67 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ 5ന് 187 റണ്‍സ് പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 1.1 ഓവറില്‍ വിക്കറ്റു പോകാതെ 2 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്.
11 പോയിന്റുമാത്രമുള്ള ഡെവിള്‍സ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
















