ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുടെ ജന്മദിനത്തില് ചാണകം കൊണ്ടുണ്ടാക്കിയ കേക്ക് മുറിക്കുകയും ജാതിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരേ കേസ്. 16 പേര്‍ക്കെതിരേയാണു കേസെടുത്തത്.
കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 15 നാണു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് അമര്‍സിംഗ് എന്നയാള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
















