ന്യൂയോര്‍ക്ക്: ഗഗന്‍ നാരംഗ് 2016 റയോ ഒളിംപിക്‌സിന് യോഗ്യത സ്വന്തമാക്കി. അമേരിക്ക വേദിയായ ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ വെങ്കലം ഉറപ്പിച്ചാണ് നാരംഗ് റയോക്ക് ടിക്കറ്റെടുത്തത്.
ജിത്തു റായിക്കും അപൂര്‍വ്വി ചന്ദേലയ്‌ക്കുംശേഷം ഒളിംപിക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഷൂട്ടറാണ് നാരംഗ്. അതേസമയം, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അഭിനവ് ബിന്ദ്ര യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.
















