മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്നു അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണയ്ക്ക് ജയിച്ചാല്‍ ജേതാക്കളുടെ പട്ടംചാര്ത്താം. അത്ലറ്റിക്കോയുടെ കളത്തില്‍ രാത്രി 10.30 മുതലാണ് മത്സരം. 36 കളികളില്‍ നിന്ന് 90 പോയിന്റ് ബാഴ്സയ്ക്കുണ്ട്. രണ്ടാംസ്ഥാനക്കാരായ റയലിന് 86. ബാഴ്സ ജയിച്ചാല്‍ പിന്നീടുള്ള ഒരു റൗണ്ട് അപ്രസക്തമാകും.
ഉറുഗൈ്വന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ പരിക്കാണ് ബാഴ്സയുടെ ഏക തലവേദന. സുവാരസ് ഇന്നു കളിക്കാനുള്ള സാധ്യതകുറവ്.
എങ്കിലും ലയണല്‍ മെസിയും നെയ്മറുമൊക്കെ ഉശിരന്‍ ഫോമിലാണെന്നത് ബാഴ്സലോണയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയേക്കും.കഴിഞ്ഞവട്ടം ബാഴ്സയെ സമനിലയ്ക്കു തളച്ചാണ് അത്ലറ്റിക്കോ ചാമ്പ്യന്മാരായതെന്നത് മറ്റൊരു രസകരമായ കാര്യം.
















