ബാഴ്സലോണ: കൂടുതല്‍ വേതനവുമായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയോ, ഫ്രഞ്ച് ടീം പാരീസ് സെന്റ് ജര്‍മനോ സമീപിച്ചാല്‍ ലയണല്‍ മെസി- ലൂയി സുവാരസ്- നെയ്മര്‍ (എംഎസ്എന്‍) ത്രയം ടീം വിട്ടേക്കുമെന്ന് ബാഴ്സലോണ ക്ലബ്ബിന്റെ സാമ്പത്തിക വിഭാഗം വൈസ് പ്രസിഡന്റ് ജാവിയര്‍ ഫൗസ്. സമീപ കാലത്ത് ഫുട്ബോളിലെ ഏറ്റവും മാരകമായ മുന്നേറ്റമെന്ന് വിശേഷണമുണ്ടെങ്കിലും, ഇവരുടെ ചെലവ് താങ്ങാനാവില്ലെന്നും ഫൗസ് വ്യക്തമാക്കി.
കൂടുതല്‍ ഓഫറുകളുമായി മറ്റു ക്ലബ്ബുകള്‍ എത്തിയാല്‍ ഇവരെ തടയാനാകില്ല.
ചെല്‍സിയും പിഎസ്ജിയുമായണ് മെച്ചപ്പെട്ട പ്രതിഫലവുമായി ഇവരെ സമീപിക്കാന്‍ സാധ്യത. കൂടുതല്‍ കാലം കൂടുതല്‍ വേതനം നല്കാന് ക്ലബ്ബിനാവില്ല. കളിക്കാര്‍ക്ക് മെച്ചമെന്ന് തോന്നുന്നത് സ്വീകരിക്കാന്‍ അവകാശമുണ്ട്. സ്പെയ്നിനെ അപേക്ഷിച്ച് യൂറോപ്പിലെ മറ്റു ക്ലബ്ബുകളില്‍ വേതനം കൂടുതലാണ്. ചെറിയ കരിയറിനിടെ മികച്ച സേവനം ലഭിക്കാന്‍ താരങ്ങള്‍ക്കും അവകാശമുണ്ടെന്നും ഫൗസ് ജര്‍മന്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സീസണില്‍ മെസി-സുവാരസ്-നെയ്മര്‍ ത്രയത്തിന്റെ മികവിലാണ് ബാഴ്സലോണ കുതിക്കുന്നത്. സ്പാനിഷ് ലീഗില്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ച അവര്‍, ചാമ്പ്യന്‍സ് ലീഗി ന്റെ ഫൈനലിലുമെത്തി. ലാ ലിഗയില്‍ ഞായറാഴ്ച അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിക്കാനായാല്‍ കിരീടം ബാഴ്സലോണ തിരിച്ചുപിടിക്കും. ജൂണിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.
















