Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 39

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 08:34 pm IST
in Samskriti

ഭഗവാന്‍ പെട്ടെന്നുതന്നെ പ്രഹ്ലാദസന്നിധിയില്‍ പ്രത്യക്ഷനായി ഹേ മഹാത്മന്‍ ഉണരുക എന്നുച്ചരിച്ചതനുസരിച്ച് തന്റെ പാഞ്ചജന്യം മുഴക്കി. ആ മഹാശബ്ദം കേട്ട് പ്രഹ്ലാദന്‍ പതുക്കെ ഉണരാന്‍ തുടങ്ങുകയും ചിത്ത് അന്ത:പ്രാണദര്‍പ്പണത്തില്‍ നിഴലാടി വിഷയോന്മുഖനായിത്തീര്‍ന്നു. മനസ്സുണര്‍ന്ന് ധാരണാശക്തി വികസിച്ചുവെന്നു കണ്ടപ്പോള്‍ ഭഗവാന്‍ പ്രീതി പൂര്‍വം പറഞ്ഞു.

അല്ലയോ സാധോ, നീ നിന്റെ സമ്പത്തുകളേയും സ്വരൂപത്തേയും സ്മരിക്കുക. അകാലത്തില്‍ എന്തിനാണ് ദേഹത്യാഗം ചെയ്യുന്നത്. ത്യാജ്യ ഗ്രാഹ്യ ഭേദ ഭാവനകളൊന്നുമില്ലാത്ത നിനക്ക് ശരീരം സംബന്ധിച്ച ഇഷ്ടാനിഷ്ടങ്ങളാല്‍ എന്ത് ഹാനിയാണ് ഉണ്ടാകുന്നത്? നീ ജീവന്മുക്ത ഫലത്തെത്തന്നെ അവലംബിച്ച് സമാധി വിട്ടെഴുന്നേല്‍ക്കുക.

ജീവന്മുക്താവസ്ഥയോടെ രാജ്യഭാരം ചെയ്തുകൊണ്ട് ഈ ശരീരത്തോടുകൂടി നീ വസിക്കുക. ഈ അകാലത്തില്‍ നീ ശരീരം വെടിയുന്നതെന്തിന്? ഞാന്‍ കൃശനാണ്, ദുഃഖിയാണ്, മൂഢനാണ്. ഇങ്ങനെ ഓരോതരത്തില്‍ ചിന്തിച്ച് മനസ്സുകൊണ്ട് കഷ്ടതയനുഭവിക്കുന്നവന് മരണം നല്ലതുതന്നെ. ആശാപാശത്താല്‍ ബന്ധിതമായ മനസ്സ് അങ്ങുമിങ്ങും വലിച്ചുകൊണ്ടുപോയി കഷ്ടപ്പെടുന്നവനും മരണം നല്ലതാണ്. എന്നാല്‍ അഹങ്കാരഭാവമില്ലാതെ ഒന്നിലും മനസ്സുപറ്റാതെ സര്‍വഭൂതങ്ങളിലും സമദൃഷ്ടിയായിരിക്കുന്നവന് ജീവിതമാണ് നല്ലത്. ത്യാജ്യഗ്രാഹ്യാദി ഭേദഭാവനകള്‍ മനസ്സില്‍ നിന്നൊഴിയുമ്പോള്‍ വികാരരൂപമായ യാതൊരു ശാന്തിയാണോ അതില്‍നിന്നു ലഭിക്കുന്നത് അതിന് മോക്ഷമെന്നു പറയുന്നു. അതുകൊണ്ട് അസുരേന്ദ്ര വേഗം എഴുന്നേറ്റ് സിംഹാസനത്തില്‍ ആരോഹണം ചെയ്യുക.

ഭഗവാന്‍ തന്നെ പ്രഹ്ലാദനെ രാജാവായി അഭിഷേകം ചെയ്ത ശേഷം ഭൂമിയും മഹാമേരുവും സൂര്യചന്ദ്രന്മാരുമുള്ള കാലത്തോളം യശസ്സു പരത്തി അസുരാധിപനായി വാണരുളക എന്നുഗ്രഹിച്ച് അന്തര്‍ദ്ധാനം ചെയ്തു.ഇതുകേട്ടപ്പോള്‍ രാമന് ഒരു സംശയംതോന്നി. അദ്ദേഹം ചോദിച്ചു: ‘ഗുരോ പരമപദത്തിതല്‍ ലയിച്ചിരുന്ന മനസ്സ് പാഞ്ചജന്യ ധ്വനിയാല്‍ ഉണര്‍ന്നത് എങ്ങിനെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: വത്സ, ജീവന്മുക്തന്മാരുടെ മനസ്സില്‍ വറുത്തവിത്തുപോലെ പുനര്‍ജ്ജന്മമുള മുളക്കാത്ത വിശുദ്ധ വാസനയായി ലയിച്ചുകിടക്കും. ആ വാസന പരിശുദ്ധിയും മോക്ഷപ്രദവും ശുദ്ധ സത്വഗുണത്തെ അനുവര്‍ത്തിക്കുന്നതും ആത്മധ്യാനനിരതവുമായി സുഷുപ്തിയെ പ്രാപിച്ച പോലെ ലയിച്ചിരിക്കും. അത് ആയിരം സംവത്സരങ്ങള്‍ കഴിഞ്ഞാലും ശരി ഏതെങ്കിലും വിധത്തില്‍ കുറച്ചൊന്നു പ്രേരിപ്പിക്കപ്പെട്ടാല്‍ അതുണരുന്നു. ദേഹമുള്ള കാലത്തോളം ഇതിനു നാശമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Football

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

പുതിയ വാര്‍ത്തകള്‍

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.