ജയലളിതയെ കേസില്‍ കുറ്റവിമുക്തയാക്കിയെന്ന് ജസ്റ്റീസ് കുമാരസ്വാമി വിധിപറഞ്ഞപ്പോള്‍ തമിഴ് സിനിമകളെ അനുസ്മരിപ്പിക്കുന്ന പ്രവൃത്തികളാണ് കോടതിക്ക് അകത്തും പുറത്തും നടന്നത്.
കോടതിമുറിയില്‍ ജയക്കും മറ്റു പ്രതികള്‍ക്കും വേണ്ടി ഹാജരായിരുന്ന വക്കീലാന്‍മാര്‍ ഇരിപ്പിടം വിട്ട് തൊഴുകൈയോടെ ജഡ്ജിനെ പ്രണമിച്ചു, ആശംസിച്ചു. അവര്‍ ജയക്ക് വിജയം നേര്‍ന്നു. അപ്പോള്‍, പുറത്ത് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ചു. അമ്മ വാഴ്ക, അമ്മ വാഴ്ക എന്നവര്‍ ഉറക്കെ ഘോഷിച്ചു. ആരതിയുഴിഞ്ഞും മാലകള്‍ എറിഞ്ഞും ആടിപ്പാടിയും അവര്‍ ജയയുടെ വിജയം ആഘോഷിച്ചു.
കര്‍ണാടക ഹൈക്കോടതി വിധി തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ ചലനങ്ങളുണ്ടാക്കും. ജയലളിതയുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളിലേക്ക്…
– ഈ മാസം 17ന് ജയ വീണ്ടും തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ചുമതയലേല്‍ക്കാന്‍ സാധ്യത.
– സ്ഥാനമേറ്റാല്‍ ആറു മാസത്തിനകം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടണം (ശിക്ഷിക്കപ്പെട്ടപ്പോള്‍ അംഗത്വം രാജിവച്ചിരുന്നു)
– കുറ്റവിമുക്തയായതോടെ തെരഞ്ഞെടുപ്പില്‍ ജയയ്‌ക്ക് മത്സരിക്കാനുള്ള അയോഗ്യത ഇല്ലാതായി.
– മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഉടന്‍ രാജി നല്‍കിയേക്കും.
– നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ജയ തയാറാകും.
– ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ നിയമസഭയിലേക്കും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ എഐഎഡിഎംകെ തുനിയൂം.
– മുഖ്യ എതിരാളിയായ ഡിഎംകെയാകട്ടെ കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കത്തില്‍. എ. രാജ, കനിമൊഴി, ദയാനിധിമാരന്‍ എന്നിവര്‍ക്കെതിരേ 2ജി അഴിമതിക്കേസുള്ളത് അവര്‍ക്ക് തിരിച്ചടി.
– രാജ്യസഭയില്‍ സഹകരണം പ്രതീക്ഷിക്കുന്നതിനാല്‍ വിധിക്കെതിരേ കാര്യമായ പ്രതികരണത്തിന് ബിജെപി മുതിര്‍ന്നിട്ടില്ല.
– വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷത്തിന് പ്രതീക്ഷ.
– കണ്ടുകെട്ടിയ സ്വത്തുകളെല്ലാം വിധിയോടെ ജയലളിതയ്‌ക്ക് തിരികെ ലഭിക്കും.
















