ന്യൂദല്‍ഹി:കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൂന്ന് വമ്പന്‍ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ കുറഞ്ഞത് പത്തുകോടിപ്പേരെയെങ്കിലും ചേര്‍ക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം. ജന്‍ധന്‍ പദ്ധതി വന്‍വിജയമാക്കിയതുപോലെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവയും വലിയ വിജയമാക്കുകയാണ് ലക്ഷ്യം.
മെയ് 31 നകം ഈ ലക്ഷ്യം കൈവരിക്കാനാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.പ്രതിവര്‍ഷം വെറും 12 രൂപയും 330 രൂപയും പ്രീമിയമുള്ളതാണ് രണ്ട് ഇന്‍ഷ്വറസ് പദ്ധതികളും.
















