ന്യൂദല്‍ഹി:നിത്യേനയുള്ള അഞ്ചു മിനിറ്റ് വാര്‍ത്തയ്‌ക്കുപുറമേ ആഴ്ചാവസാനം അരമണിക്കൂര്‍ സംസ്‌കൃത പരിപാടിക്ക് ദൂരദര്‍ശന്‍ ഒരുങ്ങുന്നു. വാര്‍ത്താധിഷ്ഠിതചര്‍ച്ച, ന്യൂസ് ഫീച്ചറുകള്‍ എന്നിവ സംപ്രേഷണം ചെയ്യാനാണ് പരിപാടി.ഒരു വിഭാഗം കാഴ്ചക്കാരുടെ ആവശ്യം പരിഗണിച്ചാണിത്.
തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ പരിപാടിയുടെ സംപ്രേഷണം തുടങ്ങുമെന്ന് വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറല്‍ അക്ഷയ് കുമാര്‍ റൗത് പറഞ്ഞു. അരമണിക്കൂര്‍ പരിപാടി വിജയിച്ചാല്‍ സംസ്‌കൃതത്തില്‍ കൂടുതല്‍ പരിപാടികള്‍ തുടങ്ങും. നല്ല ഗുണനിലവാരമുള്ള സംസ്‌കൃത പരിപാടികള്‍ തയ്യറാക്കാന്‍ കഴിയുന്നവരെ തേടിവരികയാണ്,അദ്ദേഹം പറഞ്ഞു.
















